ഗണേശ് കുമാറിന്റെ ആരോപണങ്ങള്‍ ശരിയോ? മന്ത്രി ഇബ്രപാഹിം കുഞ്ഞിന്റെ പേഴ്ണല്‍ സ്റ്റാഫുകളുടെ സ്വത്ത് വിവരങ്ങള്‍ അപൂര്‍ണ്ണം
കെ.ബി. ഗണേശ് കുമാര്‍ എം. എല്‍. എ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തിന് വിധേയരായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മൂന്ന് വര്‍ഷം സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ അപൂര്‍ണം. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം. അബ്ദുള്‍ റാഫി, അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഐ. എം. അബ്ദുള്‍റഹ്മാന്‍ എന്നിവരുടെ സ്വത്ത് വിവരത്തിലാണ് അപൂര്‍ണത. സ്വത്ത് വിവരങ്ങളില്‍ മുന്നുപേരുടേയും അക്കൗണ്ടകളുടെ വിവരങ്ഹള്‍ നല്‍കിയിട്ടില്ല.
2011, 2012, 2014 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചത് ഒരേ സത്യവാങ്മൂലമാണ്. ഈ കാലത്ത് ഇവരുടെ ആസ്തികളില്‍ ഒരു രൂപയുടെ വര്‍ദ്ധന പോലും ഉണ്ടായിട്ടില്ലെന്നാണ് സ്വത്ത് വിവരത്തില്‍.അപൂര്‍ണമോ തെറ്റോ ആയ സ്വത്ത് വിവരം സമര്‍പ്പിക്കുന്നത് ക്രിമിനല്‍ നടപടി ചട്ട പ്രകാരം കുറ്റമാണ്. അബ്ദുള്‍ റാഫിയുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് മന്ത്രി ഇബ്രാഹിംകുഞ്ഞ് തന്നെയാണ്.
എന്നാല്‍ ഗണേശ് കുമാറിനെതിരെ ആഞ്ഞടിച്ച്‌കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തി. ഇത് മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്ന്ന് പ്രതിപക്ഷം രംഗത്ത് വന്നതോടെ യുഡിഎഫ് പ്രതിസന്ധിയിലായി. സംഭവം ലീഗ് അതിഗൗരവമായി പരിഗണിക്കുന്നതായാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha