ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി സര്‍ക്കാരിന്റെ പരിഗണനയില്‍
കെ.എം.മാണിക്ക് പിന്നാലെ പി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയും ക്വിക്ക് വെരിഫിക്കേഷന് വിജിലന്‍സ് നീക്കം.കെ.എം.മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ ഉത്തരവ് നല്‍കിയ സ്ഥിതിക്ക് ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല നിലപാടെടുക്കുമെന്ന് അറിയുന്നു.
രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ വാശികാണിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ക്വിക്ക് വെരിഫിക്കേഷന് നിര്‍ദ്ദേശം നല്‍കിയാല്‍ ഭരണം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണെന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളത്. കേരള കോണ്‍ഗ്രസ് കൈകാര്യം ചെയ്ത മട്ടില്‍ തങ്ങളെ കൈകാര്യം ചെയ്യരുതെന്നാണ് ലീഗ് സര്‍ക്കാരിനു നല്‍കുന്ന അന്ത്യശാസനം. അങ്ങനെ ചെയ്താല്‍ കെഎം മാണിയെ പോലെ തങ്ങള്‍ നിശബ്ദത പാലിക്കില്ലെന്നും ലീഗ് നേതാക്കള്‍ പറയുന്നു
രമേശ് ചെന്നിത്തലയാകട്ടെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലാണ്. ഇതിനിടെ ഘടകകക്ഷികളെ ചൊല്‍പടിയില്‍ നിര്‍ത്താനുള്ള ഐ ഗ്രൂപ്പ് തന്ത്രമാണ് ആരോപണമെന്ന ആക്ഷേപവും ശക്തമാണ്. ഗണേശ് ആരോപണം സ്വമേധയാ നടത്തിയതല്ല നടത്തിച്ചതാണെന്നും ആരോപണം ശക്തമാണ്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇടയുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കോണിയും കൈപ്പത്തിയും തമ്മിലുടക്കിയാല്‍ അത് സര്‍ക്കാരിന്റെ അന്ത്യത്തിന് വഴി തെളിക്കുമെന്ന് കലാപമുണ്ടാക്കുന്നവര്‍ക്കുമറിയാം. കേരള കോണ്‍ഗ്രസ് നേതാക്കളാകട്ടെ കോണിയും കൈപ്പത്തിയും തമ്മില്‍ നടക്കുന്ന യുദ്ധം താളാത്മകമായി നോക്കി നില്‍ക്കുകയാണ്.
സംസ്ഥാനത്തെ രണ്ടാമത്തെ ഭരണകക്ഷിക്കെതിരെ ഒരു ഭരണകക്ഷി അംഗം തന്നെ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഏതെങ്കിലും സാമുദായിക സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഒരു സമുദായ സംഘടന മുസ്ലീം ലീഗനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നില്‍ മറ്റ് കരങ്ങളുണ്ടോ എന്ന സംശയവും സജീവമാണ്.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. അതേ സമയം അന്നന്ന് ചെയ്യേണ്ട പ്രവൃത്തികള്‍ മന്ത്രിയുമായി കൂടിയാലോചിച്ചാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയ്ക്കാവട്ടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അദ്ദേഹത്തിന് യാതൊരു സ്വാധീനവുമില്ല. ഗണേശ്കുമാറിന്റെ ആരോപണങ്ങള്‍ തനിക്ക് അവഗണിക്കാനാവില്ലെന്നും മന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha