ചുംബനവും ആലിംഗനവുമൊക്കെ വ്യത്യസ്ത സമരരൂപങ്ങള്‍; പിണറായിയുടെ നിലപാട് തള്ളി ബേബി
ചുംബനസമരത്തിനെതിരായ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടു തള്ളി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്.
കൊച്ചിയിലും കോഴിക്കോടും ചുംബനസമരത്തിനുനേരേ മതമൗലികവാദികളും പോലീസും നടത്തിയ അക്രമത്തിനെതിരേ സെക്രട്ടേറിയറ്റ് നടയില്‍ സാംസ്‌കാരികകൂട്ടായ്മയുടെ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടഭീകരതയ്ക്കും ദുരാചാരഗുണ്ടായിസത്തിനുമെതിരേ വ്യത്യസ്ത സമരരൂപങ്ങള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. അത്തരത്തിലുള്ള സമരരൂപമാണു ചുംബനസമരം. അതു പലരും കരുതുന്നതുപോലെ ലൈംഗികതയുടെ അഴിഞ്ഞാട്ടമല്ല. ചുംബനവും ആലിംഗനവുമൊക്കെ വ്യത്യസ്ത സമരരൂപങ്ങളും സ്‌നേഹാദരപ്രകടനങ്ങളുമായി മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നുബേബി ചൂണ്ടിക്കാട്ടി. താന്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ കവിളില്‍ ചുംബിച്ചു സ്വീകരിച്ച കാര്യവും ബേബി ഓര്‍മിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha