സിപിഐയുടെ പേയ്‌മെന്റ് സീറ്റിനെചൊല്ലി, നിയമസഭയില്‍ ബഹളം
സി.പി.ഐയുടെ പേയ്‌മെന്റ് സീറ്റ് വിവാദത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ അല്‍പ്പനേരത്തേക്ക് നിറുത്തിവച്ചു.
സി.പി.ഐയുടെ സീറ്റ് വിവാദത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി. ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചുവെങ്കിലും രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കം ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പേയ്‌മെന്റ് സീറ്റ് വിവാദം എടുത്തിട്ടത്. സുനില്‍കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മന്‍മോഹന്‍സിങ്ങിന്റെ ഗതിവരുമെന്ന് സഭയില്‍ പറഞ്ഞിരുന്നു. തന്നെയും തന്റെ സര്‍ക്കാരിനെയും അക്രമിച്ച് മുന്നേറുന്ന സുനില്‍കുമാറിനെ ഇരുത്തുന്നതിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ത്തി വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha