സംസ്ഥാന സ്‌കൂള്‍ കായികമേള: സെന്റ് ജോര്‍ജും എറണാകുളം ഒന്നാമത്
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ കിരീടം നേടി. 95 ഇനങ്ങളില്‍ നിന്നും 289 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. സ്‌കൂളുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ സെന്റ് ജോര്‍ജ് ഒന്നാമതെത്തി. കോതമംഗലം മാര്‍ ബേസിലാണ് രണ്ടാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സെന്റ് ജോര്‍ജ് കിരീടം നിലനിര്‍ത്തിയത്. 83 പോയിന്റാണ് സെന്റ് ജോര്‍ജിന്. മാര്‍ ബേസിലിന് 82 പോയിന്റും.
190 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനത്തും 156 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
ഇന്നു നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ എറണാകുളം മാതിരപ്പള്ളി സ്‌കൂളിലെ ജസ്റ്റിന്‍ ജെയിനും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ മലപ്പുറം ഐഡിയല്‍ സ്‌കൂളിലെ കെ.റുബീനയും സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ തെരേസ ജോസഫിനാണ് സ്വര്‍ണം. ഈ വിഭാഗം ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണം നേടി. അഫ്‌സലിന്റെ മൂന്നാം സ്വര്‍ണമാണിത്. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ എറണാകുളം സെന്റ് ജോര്‍ജ് സ്‌കൂളിലെ ചാക്കോ തോമസ് സ്വര്‍ണം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha