യഥാര്‍ത്ഥ ചുംബനം വരാനിരിക്കുന്നതേയുള്ളൂ... ചലച്ചിത്ര മേളയില്‍ ചുംബന സമരം കൊഴുപ്പിക്കാന്‍ ബുജികള്‍; അടി പറ്റിക്കാന്‍ പോലീസും പ്രതിഷേധക്കാരും
ചലച്ചിത്ര മേളയില്‍ ചുംബന സമരം കൊഴുപ്പിക്കാന്‍ ബുജികള്‍ ഉള്‍പ്പെടെയുള്ള ചുംബനസമരക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ യുവ ജനതയുടെ ശക്തമായ പ്രാതിനിധ്യം ഉള്ള മേളയില്‍ ചുംബനം കൊഴുപ്പിക്കാനാണ് നീക്കം. അങ്ങനെ സിനിമയിലെ ചുംബനം തീയറ്ററിന് പുറത്തും കത്തിപ്പടരും. എന്നാല്‍ ചുംബനക്കാരെ വേണ്ട രീതിയില്‍ തന്നെ പ്രതിഷേധക്കാരും പോലീസും കൈകാര്യം ചെയ്യും.
കേരളത്തില്‍ സമകാലികമായി നിലനില്‍ക്കുന്ന സമരങ്ങളുടെ ചെറു സ്പന്ദനങ്ങളെങ്കിലും മേള നടക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പ്രതിഫലിച്ചിട്ടുണ്ട്. എത്രയൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയാലും ഇത്തരം ജനാധിപത്യ സമരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമാധാനപരമായ ഇത്തരം സമരങ്ങള്‍ സാധാരണ പ്രതിഷേധങ്ങളായി ഒതുങ്ങുക മാത്രമാണ് ചെയ്യുന്നത്.
കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കിസ് ഓഫ് ലൗ എന്ന സദാചാരവാദികള്‍ക്കെതിരെയുള്ള സമരത്തിനും ഐഎഫ്എഫ്‌കെ വേദിയാകുമെന്ന് സൂചനയുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച് ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വ്യാപിച്ച സമരം ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു.
കോഴിക്കോട് സംഘടിപ്പിച്ച കിസ് ഓഫ് ലൗ സമരത്തെ ഹനുമാന്‍ സേനക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തതോടെ പോലീസ് സമരക്കാരെ ലാത്തികൊണ്ട് നേരിടുകയായിരുന്നു. ചുബിച്ച് തോല്‍പ്പിക്കാന്‍ ചുംബിതന്മാര്‍ മേളയിലും എത്തുന്നതോടെ സിനിമാ കൊട്ടകകള്‍ക്കുള്ളിലെ സംഘര്‍ഷത്തെ വെല്ലുന്ന സംഘര്‍ഷം പുറത്തുണ്ടാകുമോയെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha