തമ്പാനൂരില്‍ ദമ്പതികള്‍ക്കു നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരത്ത് ദമ്പതിമാര്‍ക്കു നേരെ ആസിഡ് ആക്രമണം. പ്രേംകുമാര്‍, ഭാര്യ രേഷ്മ, മകള്‍ ആദിത്യ എന്നിവര്‍ക്കു നേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തമ്പാനൂരിലെ ഗാന്ധാരി അമ്മന്‍ കോവിലിനടത്താണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ഇവര്‍ക്കു നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് കോവിലിനു സമീപം ഡി.ടി.പി സെന്റര്‍ നടത്തുന്ന പ്രേം കുമാറിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. ഇരുവര്‍ക്കും മുഖത്ത് കാര്യമായ പരിക്കേറ്റിട്ടുണ്ട്. തനിക്ക് ആക്രമിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് രേഷ്മ പറഞ്ഞു.
https://www.facebook.com/Malayalivartha