തിരച്ചില്‍ പേരിനുമാത്രം, വയനാട്ടില്‍ പോലീസിന് നേരെ വെടിവെച്ചത് മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീകള്‍
വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ അക്രമിച്ചവരെ പിടികൂടാനോ എന്തെങ്കിലും സാധ്യമായ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടില്ല. എങ്കിലും പ്രസ്താവനകള്‍ക്കും കിംവദന്തികള്‍ക്കും കുറവൊന്നുമില്ല. അതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞോം വനമേഖലയില്‍ ഞായറാഴ്ച പൊലീസിന് നേരെ വെടിവച്ചത് മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീകളാണെന്ന്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പൊലീസിന് നേരെ വെടിവച്ച ശേഷം വനത്തിലേക്ക് ഇവര്‍ ഓടി മറഞ്ഞതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. പൊലീസ് തയ്യാറാക്കിയ എഫ്. ഐ. ആറിലാണ് ഈ വിവരം ഉളളത്.
എട്ടംഗ സംഘത്തിലെ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. കുഞ്ഞോം വനത്തിലെ ചപ്പയില്‍ എത്തിയപ്പോഴാണ് അവിചാരിതമായി മാവോയിസ്റ്റ് സംഘം പൊലീസിനെ കാണാനിടയായത്. എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്ന ലക്ഷ്യം വച്ചാണ് മാവോയിസ്റ്റ് സംഘം പൊലീസിന്റെ നേരെ നിറയൊഴിച്ചത്. മാവോയിസ്റ്റ് സംഘത്തിലെ സ്തീകളാണ് ഇത് കൈകാര്യം ചെയ്തത്. വെടി ഉതിര്‍ത്തശേഷം ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടിയില്‍ എ.കെ.47 തോക്ക് മരത്തില്‍ ഇടിച്ചാണ് പാത്തിയുടെ ഒരു കഷണം വീണത്. ഇതാണ് പിന്നീട് പൊലീസിന് കിട്ടിയത്. സംഘത്തിലെ സ്ത്രീകളുടെതെന്ന് കരുതുന്ന തൊപ്പിയും സ്‌കാഫും പൊലീസിന് ലഭിച്ചിരുന്നു.
സംഘം രാത്രി തന്നെ ഉള്‍വനത്തിലേക്ക് ചേക്കേറിയെന്നാണ് വിവരം. കാര്യമായ നീക്കം പൊലീസ് നടത്തിയിരുന്നെങ്കില്‍ രാത്രിയോടെ ഇവരെ പിടികൂടാനാകുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ വേണ്ടത്ര പൊലീസ് സന്നാഹം ഉണ്ടായിരുന്നുമില്ല. പൊലീസിന് നേരെ ആക്രമണം നടത്തിയതിന് വെളളമുണ്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha