പാചകവാതക ഉപയോക്താക്കള്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം
സംസ്ഥാനത്തെ എല്ലാ പാചകവാതക ഉപയോക്താക്കളും സബ്‌സിഡി തുടര്‍ന്നു ലഭിക്കാന്‍ ആധാര്‍ നമ്പരുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
ഈ പദ്ധതി പ്രകാരം എല്‍.പി.ജി. ഉപയോക്താക്കള്‍ വിപണിവിലയ്ക്കു സിലിണ്ടര്‍ വാങ്ങണം. അര്‍ഹമായ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. ഇതിനായി ഉപയോക്താക്കള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായും എല്‍.പി.ജി. കണ്‍സ്യൂമര്‍ നമ്പറുമായും ബന്ധിപ്പിച്ച് ഗ്യാസ് ഏജന്‍സിയില്‍ നല്‍കണം. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം.
ഫെബ്രുവരി 15 ന് മുമ്പ് എല്ലാ ഉപയോക്താക്കളും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്ന 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ നിന്നു ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha