കോഴിക്കോട്ട് ചുംബനസമരത്തിന് നേതൃത്വം നല്‍കിയത് മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കോഴിക്കോട്ട് ചുംബനസമരത്തിന് നേതൃത്വം നല്‍കിയത് മാവോയിസ്റ്റ് അനുഭാവമുള്ള ഏതാനും പേരെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടിലെ മേപ്പാടി പൊലീസ് സ്‌റ്റേഷനു കീഴിലെ തോട്ടം പിടിച്ചെടുക്കല്‍ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കരുതല്‍ തടങ്കലിലായ രണ്ടു പേരാണു കോഴിക്കോട്ടെ ചുംബന സമരത്തിന്റെ പിന്നിലെന്ന് സൂചന.
സമരക്കാര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നില്‍ മാവോയിസ്റ്റ് അനുഭാവമുള്ള നേതാവിന്റെ ബുദ്ധിയാണെന്നു പൊലീസ് പറയുന്നു. കെഒഎല്‍ സമരം ആഹ്വാനം ചെയ്യുന്നതും സമരക്കാരെ ക്ഷണിക്കുന്നതും ഫെയ്‌സ്ബുക്ക് വഴി ആയതിനാല്‍ ഇവരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ചുംബന സമരം മൂന്നു മണിക്ക് എന്നു പ്രഖ്യാപിച്ചെങ്കിലും ശക്തമായ എതിര്‍പ്പു കണക്കിലെടുത്തു സമരക്കാര്‍ ഈ സമയത്ത് സ്റ്റാന്‍ഡിലേക്കു വരില്ലെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാല്‍ കൃത്യസമയത്തു തന്നെ ആദ്യ സംഘം എത്തി. പിന്നാലെ രണ്ടും മൂന്നും സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതും പൊലീസിന്റെ നീക്കങ്ങളെ തകര്‍ക്കാനായിരുന്നു. സമരക്കാര്‍ എവിടെ തമ്പടിക്കുന്നെന്നോ ഏതു വഴി എത്തുമെന്നോ പൊലീസിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇതെല്ലാം തീവ്ര ഇടതുപക്ഷ സംഘടനകളുടെ സ്വഭാവമെന്നാണു പൊലീസ് പറയുന്നത്. കെഒഎല്ലിന്റെ ഫെയ്‌സ്ബുക്ക് പേജിലേക്ക് സമര ആഹ്വാനം നടത്തുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആരെന്നു കണ്ടെത്താനും പൊലീസിനു കഴിഞ്ഞിട്ടില്ല. പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുന്ന ഐഡികള്‍ യഥാര്‍ഥമാണോ എന്നു പരിശോധിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha