പരിയാരം മെഡിക്കല്‍ കോളജിന് സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്
പരിയാരം മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാരിന്റെ ജപ്തി നോട്ടീസ്. സര്‍ക്കാര്‍ നല്‍കിയ വായ്പ, ഒരുമാസത്തിനുള്ളില്‍ പലിശ സഹിതം അടച്ചു തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
പലിശ സഹിതം 178 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. 1999ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പരിയാരം മെഡിക്കല്‍ കോളജിന് വായ്പ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha