റബ്ബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍: വിപണി റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്
റബ്ബര്‍ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ആരുമില്ല. കര്‍ഷകരുടെ നിലനില്‍പ്പ് ഭീഷണിയിലാഴ്ത്തി അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലേക്കു റബര്‍ വിപണി. ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്. നാല് ഗ്രേഡിന്റെ വില 112.50 രൂപയായി ഇടിഞ്ഞു, വ്യാപാരം അവസാനിപ്പിച്ചത് 113 രൂപയ്ക്ക്.
യഥാര്‍ഥത്തില്‍ വ്യാപാരം നടന്നത് 109 110 രൂപയ്ക്കാണ്. രാജ്യാന്തര വില തകരുകയും ക്രൂഡ് ഓയില്‍ വില അനുദിനം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബര്‍ വിപണിയില്‍ അടുത്തെങ്ങും ശോഭനമായ ഭാവി പ്രതീക്ഷിക്കേണ്ടെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
കര്‍ഷക പ്രമം പറയുന്ന പാര്‍ട്ടിയോ ഗവണ്‍മെന്റോ കര്‍ഷകര്‍ക്കുവേണ്ടി പേരിനു പോലും ഒരു പ്രസ്താവന നടത്താറില്ലെന്നതും സത്യമാണ്.
ഇതിനു മുമ്പ് 110 രൂപയ്ക്കു 2008 ലും 2009ലും വ്യാപാരം നടന്നിരുന്നു. വിപണിയിലെ വന്‍ തകര്‍ച്ചയ്ക്കുശേഷം വില ഉയര്‍ന്നുവരുന്ന കാലഘട്ടത്തിലായിരുന്നു അത്. 2009ല്‍ വില 101 രൂപയിലേക്കു താണിരുന്നു. 2009 ഏപ്രില്‍ 22ന് 101.50 രൂപയ്ക്കാണു വ്യപാരം നടന്നത്. പിന്നീട് പടിപടിയായി ഉയര്‍ന്ന് 2010 ഏപ്രില്‍ 22ന് 167 രൂപയും 2011ല്‍ 248 രൂപയും 2012ല്‍ 193 രൂപയും 2013ല്‍ 159 രൂപയും 2014ല്‍ 138 രൂപയുമായി.
2011ലെ 248 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് പെട്ടെന്നു തകര്‍ന്ന വില നാലു മാസം മുമ്പ് 114 രൂപയിലെത്തി. കേന്ദ്രസര്‍ക്കാരിന്റെ റബര്‍ നയപ്രഖ്യാപനം വന്നതോടെ വില അല്‍പം ഉയര്‍ന്ന് 122 രൂപയിലെത്തി. പിന്നീട് വില 114 118 നിലയിലായിരുന്നു.
ദുര്‍ബലമായ ഇറക്കുമതി നയത്തിന്റെ ചുവടുപിടിച്ച് അമിതമായി റബര്‍ ഇറക്കുമതി ചെയ്തതാണ് വിലത്തകര്‍ച്ചയുടെ പ്രധാന കാരണം. വന്‍കിട കമ്പനികള്‍ക്കെല്ലാം കുറഞ്ഞത് ഒരു വര്‍ഷത്തേക്കാവശ്യമായ സ്‌റ്റോക്കുണ്ട്. ഇറക്കുമതി തടസമില്ലാതെ തുടരുകയും ചെയ്യുന്നു. വാഹന വിപണിയിലെ പ്രതിസന്ധിയും ക്രൂഡ് ഓയിലിന്റെ വിലക്കുറവും റബറിന്റെ രാജ്യാന്തര വിലയിലെ കുറവും കൂടിയായപ്പോള്‍ റബര്‍ വിപണി രൂക്ഷമായ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഇന്നലെ വിദേശവില തായ്‌ലന്‍ഡ് 95, മലേഷ്യ 88, ടോക്കിയോ 90 എന്നീ ക്രമത്തിലായിരുന്നു.
2011ല്‍ 183 രൂപ വരെയെത്തിയ ഒട്ടുപാല്‍ വിലയും തകര്‍ന്നടിഞ്ഞു. കമ്പനികള്‍ വ്യാപാരികളില്‍നിന്ന് 65 രൂപയ്ക്കു വാങ്ങുമെങ്കിലും കര്‍ഷകര്‍ക്ക് 60 രൂപയാണു ലഭിക്കുന്നത്. മലേഷ്യന്‍ ക്രംബ് റബറിന്റെ കടന്നുകയറ്റമാണ് ഒട്ടുപാല്‍ വിപണിയെ തളര്‍ത്തിയത്. ആഭ്യന്തരവിപണിയില്‍ ക്രംബ് റബറിനു 95 രൂപയാണു വില. മലേഷ്യന്‍ ക്രംബ് 88 രൂപയ്ക്കു ലഭിക്കും. ഗുണമേന്മ മലേഷ്യന്‍ റബറിനാണെന്നതിനാല്‍ നികുതി നല്‍കി ഇറക്കുമതി ചെയ്താല്‍ പോലും വ്യാപാരികള്‍ക്കു വന്‍ ലാഭമാണ്.
റബര്‍ പാലിന്റെ വില രണ്ടാഴ്ചയ്ക്കുള്ളില്‍ കുത്തനെ ഇടിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha