രാജിവെക്കാനുറച്ച് പിജെ ജോസഫും, പിസി ജോര്‍ജ്ജും, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസില്‍ ആലോചന
കേരളകോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ സമ്മര്‍ദ്ധം ശക്തമാക്കിയാല്‍ രാജിവെക്കാനുറച്ച് പിജെ ജോസഫും, പിസി ജോര്‍ജ്ജും. മാണിയെ മാത്രം കുരുക്കി നല്ലപിള്ള ചമയാന്‍ സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിക്കപ്പികാനാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
സമ്മര്‍ദ്ദം ഏറുകയും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുക കെ.എം. മാണി മാത്രമായിരിക്കില്ല. മാണിയ്‌ക്കൊപ്പം പി.ജെ. ജോസഫും മന്ത്രിസഭയില്‍ നിന്ന് ഒഴിയും. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി. ജോര്‍ജും രാജിവയ്ക്കും. അങ്ങനെ യു.ഡി.എഫ് സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണയാകും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നല്‍കുക. അല്ലാതെ മാണി മാത്രം രാജിവച്ചുകൊണ്ടുള്ള ഒരു സംഗതിക്കും മാണി ഗ്രൂപ്പ് നിന്നുകൊടുക്കാതിരിക്കാനാണ് സാധ്യത.
കൂട്ടരാജിയുടെ ഘട്ടമെത്തിയാല്‍ മന്ത്രിസഭയ്ക്ക് എത്രകാലം പുറത്തു നിന്നുള്ള പിന്തുണ പ്രയോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. മാണി പുറത്ത് നിന്ന് പിന്തുണയ്ക്കുന്നത് സര്‍ക്കാരിന് ഭീഷണിയാകുകയും ചെയ്യും. മാണി രാജിവയ്‌ക്കേണ്ട ഘട്ടം എത്തിയാല്‍ പിന്നെ മാണി ഗ്രൂപ്പ് അടങ്ങിയിരിക്കാനും ഇടയില്ല.
ചിഫ് വിപ്പ് ആയതുകൊണ്ടാണ് പിസി ജോര്‍ജ്ജിനെപോലുള്ളവര്‍ മിണ്ടാതിരിക്കുന്നത്. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവരുംകുറവല്ല. പുറത്ത് നിന്ന പിന്തുണയ്ക്കുന്നതോടപ്പം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനും കേരളകോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ യുഡിഎഫ് മന്ത്രി സഭയ്ക്ക് അധികകാലം ആയുസ് ഉണ്ടായിരിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha