ബാറുടമകളെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയും കെ ബാബുവും, അഡ്വക്കേറ്റ് ജനറല്‍ നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം
ബാറുടമകളെ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണെന്ന് ആരോപണം. ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കാരണമാണെന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രി കെ ബാബുവിന്റെയും ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്ന നിര്‍ണായക തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറായിരിക്കുകയാണ് കേരളകോണ്‍ഗ്രസ്. ബാറുകാരെ സഹായിച്ചത് മുഖ്യമന്ത്രിയും കെ ബാബുവും ചേര്‍ന്നാണെന്ന് വ്യക്തമാക്കുന്ന രേഖകളും മാണി വിഭാഗം പുറത്തുവിട്ടു.
ധനമന്ത്രി കെ എം മാണിക്കെതിരെ കളിച്ച ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനുമെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് മാണി വിഭാഗത്തിന്റെ തീരുമാനം. മന്ത്രിസഭാ രേഖകള്‍ പുറത്തുവിട്ട് തിരിച്ചടിക്കാനാണ് മണി വിഭാഗത്തിന്റെ നീക്കം. ധനകാര്യമന്ത്രി അറിയാതെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ ബാബുവും ചേര്‍ന്നാണ് ബാര്‍ ഉടമകളെ സഹായിക്കാന്‍ രംഗത്തെത്തിയതെന്നാണ് മാണി വിഭാഗം ആരോപിക്കുന്നത്.
ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ വച്ചു താമസിപ്പിച്ചത് മാണി ആണെന്ന ആരോപണമായിരുന്നു നേരത്തെ കെ ബാബു അടക്കമുള്ളവര്‍ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ അങ്ങനെയല്ല, ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു ദിവസം കൊണ്ടുതന്നെ രേഖകള്‍ ക്ലിയര്‍ ചെയ്തുവെന്നാണ് കെ എം മാണി വിഭാഗം വ്യക്തമാക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് മാണി വിഭാഗം പുറത്തുവിട്ടത്.
ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് രേഖകളും പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha