മാണിയെ ഭയന്ന് യുഡിഎഫ് നേതൃത്വം, നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തര മീറ്റിങ്ങ്, പിന്നില്‍ നിന്ന് കുത്തുന്നത് ആരെന്നറിയാമെന്ന് മാണിഗ്രൂപ്പ്
മാണി വാളെടുത്താല്‍ കേരളത്തില്‍പ്പിന്നെ ഒരിക്കലും കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്ന് മാണിഗ്രൂപ്പ്. മാണിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവുമാണെന്നുള്ള രേഖകള്‍ പുറത്ത് വന്നതിനു പിന്നാലെ അനുനയശ്രമവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാണിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ ചെന്നിത്തല, പതിനഞ്ച് മിനിട്ടോളം മാണിയുമായി ചര്‍ച്ച നടത്തി. പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു ചെന്നിത്തല എത്തിയത്. സമ്മര്‍ദ്ദമേറിയാല്‍ രാജിവെക്കുമെന്നും തന്നെ പിന്നില്‍നിന്ന് കുത്തിയത് ആരെല്ലാമാണെന്ന് തനിക്ക് അറിയാമെന്നും ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും മാണി പ്രതികരിച്ചതായാണ് സൂചന.
മാണിയുടെ നീക്കത്തില്‍ അപകടം മനസിലാക്കിയ ചെന്നിത്തല ഉടന്‍തന്നെ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ അടിയന്തിര മീറ്റിങ്ങ് ചേര്‍ന്നു. തിരുവനന്തപുരത്തെ ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് ശേഷം എറണാകുളത്ത് ബിനാലെ ഉദ്ഘാടനത്തിന് എത്തിയതാണ് ഉമ്മന്‍ ചാണ്ടി. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായും കെ ബാബുവുമായും മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തു. ബെന്നി ബഹനാന്‍ എംഎല്‍എയും മന്ത്രിമാര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എം മാണി തന്നോട് പറഞ്ഞ കാര്യങ്ങളും രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ നേതാക്കളുമായി പങ്കുവച്ചു. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ലീഗിന്റെ അഭിപ്രായമാണ് മുഖ്യമന്ത്രി തേടിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായത് കോണ്‍ഗ്രസിന്റെ നിസംഗത കൊണ്ടാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേരളാ കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും യോഗം വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha