മാതാ അമൃതാനന്ദമയി മഠത്തില്‍ ജപ്പാന്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍
മാതാ അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ആത്മഹത്യ. ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാന്‍ സ്വദേശി ഓഷി ഇജിയെ ആണ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.ആശ്രമത്തിലെ മറ്റൊരു അന്തേവാസിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് പറയുന്ന്. കഴിഞ്ഞ 15 വര്‍ഷമായി അമൃതാനന്ദമയീ മഠത്തിലെ ഭക്തനാണ് ഓഷി ഇജിയെ.
അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സമീപകാലത്തുയര്‍ന്നു വന്നിട്ടുണ്ട്. മഠത്തിലെ അന്തേവാസിയായിരുന്ന ഗെയില്‍ ട്രേഡ് വെല്‍ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങളാണുണ്ടാക്കിയിരുന്നു. മഠത്തില്‍ പലതരത്തിലുള്ള ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന ആരോപണമാണ് ഗെയില്‍ ട്രെഡ് വെല്‍ ഉന്നയിച്ചത്. ഇവിടെ നടന്ന പല മരണങ്ങളിലും ദൂരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും വേണ്ടത്ര അന്വേഷണങ്ങളോ നടപടികളോ സ്വീകരിക്കാതെ പല കേസുകളും ഒതുക്കിതീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.
മഠത്തിലെ കൊടിയ പീഡനം മൂലം നേരത്തെ കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയിട്ടായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.
തിരുവനന്തപുരം വെള്ളാണി അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു മരിച്ച രാധാകൃഷ്ണന്‍. അമൃതാനന്ദമയി മഠത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങള്‍ തുടര്‍ക്കഥകള്‍ ആവുകയാണ്. അമൃതാനന്ദമയി മഠത്തിന്റെ വന്‍ സ്വാധീനമുള്ളതിനാല്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. അമൃതാനന്ദമയിയുടെ സഹോദരന്‍ നാരായണന്‍കുട്ടി, ധുരന്തന്‍, അമ്മയുടെ ബന്ധുവായ പ്രദീപ്കുമാര്‍ ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.
ഓഷി ഇജിയുടെ മൃതദേഹം കരുനാഗപ്പള്ളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ തീരുമാനിച്ചിട്ടില്ല. മരണത്തെക്കുറിച്ച് മഠം ഔദ്യോഗികമായി വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ മാനസിക വിഭ്രാന്തിമൂലമുള്ള ആത്മഹത്യയാണെന്നും മഠവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha