കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരേ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. മാണിക്കെതിരായ വിജിലന്‍സ് കേസില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. കേസെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം ചോദിക്കുന്ന കീഴ്‌വഴക്കമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മാണിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.തന്നെ കുടുക്കിയത് കോണ്‍ഗ്രസ് കാരാണെന്ന് മാണി പറഞ്ഞതായാണ് സൂചന. എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാനാണ് രമേശ് ചെന്നിത്തലപോയതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം. കെ.എം.മാണിയുടെ വീട്ടില്‍ പൊലീസ് അകമ്പടിയില്ലാതെ എത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍,ഔദ്യോഗിക കാര്യമാണ് സംസാരിച്ചതെന്നും ബാര്‍ കോഴ സംബന്ധിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പിന്നീട് പ്രതികരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha