സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍ക്ക് പോലീസ് യൂനിവേഴ്‌സിറ്റിയില്‍ പരിശീലനം നല്‍കും: രമേശ് ചെന്നിത്തല
ആഭ്യന്തരവകുപ്പ് ആരംഭിക്കുന്ന പോലീസ് യൂനിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് ഡയറക്ടറേറ്റിന്റെ ഉദ്ഘാടനചടങ്ങിന് അധ്യക്ഷത വഹിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. ആഭ്യന്തര വകുപ്പ് നടപ്പാക്കിയ ഏറ്റവും മികച്ച പദ്ധതിയാണിത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ഏല്‍പ്പിക്കുന്ന ഏല്ലാ ജോലിയും ചിട്ടയോടും ആത്മാര്‍ത്ഥതയോടും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ്‌സ് കേഡറ്റ് മാതൃക മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റെടുത്തത് അഭിമാനകരമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പദ്ധതിയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. അതിന് പണം തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് സ്റ്റുഡന്റസ്് പോലീസ് കേഡറ്റ്.
നാലു വര്‍ഷം കൊണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡയറക്ടറേറ്റിന്റെ താക്കോല്‍ ദാനം പി വിജയന്‍ ഐ പി എസിന് നല്‍കികൊണ്ട് ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. പദ്ധതിക്ക് വേണ്ട എല്ലാ പിന്തുണയും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നുണ്ട്. എം.എല്‍.എ മാരായ കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഡി.ജി.പി കെ എസ് ബാലസുബ്രഹ്മണ്യം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha