കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പിന്‍വലിച്ചു
പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിനിധികളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംഘാടകര്‍ പിന്‍വലിച്ചത്. മേളയില്‍ സിനിമ കാണുന്നതിന് പ്രതിനിധികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി ഉണ്ടായിരുന്നു. തിയറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം കാണികള്‍ കയറുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയത്.
എന്നാല്‍ സിനിമ കാണമെങ്കില്‍ ഓരോ ദിവസവും ബുക്കുചെയ്യേണ്ട അവസ്ഥവന്നതോടെ പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ ഇതിനെതിരായി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് റിസര്‍വേഷന്‍ ഉപേക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha