മുതിര്‍ന്ന സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു
പേമെന്റ് സീറ്റ് വിവാദത്തില്‍ നടപടി നേരിട്ട മുതിര്‍ന്ന സിപിഐ നേതാവ് പി.രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്നും ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐ നേതാക്കളെ പ്രതികളാക്കമെന്നും ലോകായുക്ത നടപടി സ്വാഗതം ചെയ്യുന്നതായും രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
പേമെന്റ് സീറ്റ് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറിയേറ്റ് ശാസിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ശാസിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല. താനുള്‍പ്പെടെയുള്ള മൂന്നുപേരുടെ കാര്യം മാത്രമാണ് പറഞ്ഞത്. ശാസന ഏറ്റുവാങ്ങിയ ഒരാള്‍ക്കെങ്ങനെയാണ് സെക്രട്ടറി സ്ഥാനത്തു തുടരാന്‍ കഴിയുന്നത്. സീറ്റിനു വേണ്ടി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടറിയേറ്റുമണെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടറിയേറ്റിനാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എന്തിനാണ് ജനങ്ങളില്‍നിന്നു ഒളിക്കുന്നത്. യോഗങ്ങളുടെ മിനിട്ട്‌സ് ലോകായുക്തയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha