സി.പി.ഐ ഇന്ന് സ്ഥാപിത താല്‍പര്യക്കാരുടെ പിടിയില്‍... സംസ്ഥാന നിര്‍വാഹക സമിതി അംഗം പി രാമചന്ദ്രന്‍ നായര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു
സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐയില്‍ നിന്ന് രാജിവച്ചു. താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പറഞ്ഞു. മുഖം നോക്കി പറയുന്നവരെ അരിഞ്ഞു വീഴ്ത്തുന്ന രീതിയാണ് സി.പി.ഐയിലുള്ളതെന്നും രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു.
സി.പി.ഐ ഇന്ന് സ്ഥാപിത താല്‍പര്യക്കാരുടെ പിടിയിലാണെന്ന് രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. ഡോ.ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിയോജന കുറിപ്പ് എഴുതിയിട്ടും പന്ന്യനും കെ.ഇ.ഇസ്മയിലും നിര്‍ബന്ധിച്ചാണ് ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനായി പന്ന്യനും ഇസ്മയിലും സംസ്ഥാന സെക്രട്ടേറിയറ്റും വഴിവിട്ട് പ്രവര്‍ത്തിച്ചു. അതിനാല്‍ തന്നെ പേയ്‌മെന്റ് സീറ്റ് കേസില്‍ സി.പി.ഐനേതാക്കളെ പ്രതികളാക്കണമെന്നും രാമചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു. സീറ്റ് വിവാദത്തിന്റെ പേരില്‍ പന്ന്യനെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും ശാസിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല. പകരം താനടക്കമുള്ള മൂന്നു പേര്‍ക്കെതിരായ നടപടിയാണ് പരസ്യമാക്കിയത്. ശാസിക്കപ്പെട്ട സെക്രട്ടറി എങ്ങനെയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സീറ്റ് വിവാദം സംബന്ധിച്ച് ലോകായുക്ത കോടതിയിലുള്ള കേസില്‍ താന്‍ കക്ഷി ചേരും. സി.പി.ഐയില്‍ നിന്നു കൊണ്ട് നിയമപോരാട്ടം നടത്താന്‍ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേയ്‌മെന്റ് സീറ്റ് വിവാദം സംബന്ധിച്ച പാര്‍ട്ടിയുടെ മിനിട്ട്‌സ് പുറത്തുവിടാന്‍ നേതൃത്വം തയ്യാറാവണം. ഇതു സംബന്ധിച്ച് സി.പി.ഐ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തു വിടണം. റിപ്പോര്‍ട്ട് നശിപ്പിച്ചു കളഞ്ഞു എന്ന വാദം വിചിത്രമാണ്. പാര്‍ട്ടിയുടെ അപചയമാണ് അത് കാണിക്കുന്നത്. നാഴികയ്ക്ക് നാല്‍പതുവട്ടം ആദര്‍ശം പ്രസംഗിക്കുന്ന സി.പി.ഐ നേതാക്കള്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നും രാമചന്ദ്രന്‍ നായര്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha