മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് സര്‍ക്കാരിന് തലവേദനയാവുന്നു
കഴിഞ്ഞ ദിവസം മാണീഗ്രൂപ്പ് പുറത്ത് വിട്ട മന്ത്രിസഭാ രേഖകള്‍ സര്‍ക്കാരിന് തലവേദനയാവുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി കേസ് എടുത്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ രേഖകളും നിയമോപദേശത്തിന്റെ പകര്‍പ്പും ചോര്‍ന്നതാണ് പുതിയ വിവാദം കൊഴുപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും കൂടി നടത്തിയ കളികളാണ് രേഖയിലൂടെ പുറത്ത് വരുന്നത്.നിലവാരമില്ലാത്തവ ഒഴികെയുള്ള ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച മന്ത്രിസഭാ രേഖകളാണു പുറത്തായത്.
നിയമ മന്ത്രിയായ മാണി അറിയാതെയാണു ബാറുകള്‍ തുറക്കാനുള്ള എജിയുടെ ഉപദേശം അടങ്ങുന്ന കുറിപ്പ് എക്‌സൈസ് മന്ത്രി കെ. ബാബു ആദ്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നത്.
അതേസമയം എല്ലാവിധ ചട്ടവും പാലിച്ചാണു ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിയമോപദേശം തേടിയതെന്നു കഴിഞ്ഞ ദിവസം മന്ത്രി ബാബു പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു ചട്ടം ലംഘിച്ചതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും സംശയത്തിലാക്കുന്നതരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ രേഖകള്‍ മനപ്പൂര്‍വം ചോര്‍ത്തിയെന്നാണു കോണ്‍ഗ്രസ് പക്ഷം ആരോപിക്കുന്നു. നാളെ നിയമസഭയില്‍ ഈ വിഷയവും പ്രതിഫലിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha