ക്രിസ്മസ് ചിലവുകള്‍ക്ക് പണമില്ല,സര്‍ക്കാര്‍ 1000 കോടി കടമെടുക്കുന്നു
ക്രിസ്മസ് ചെലവുകള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആയിരംകോടി പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നു. ഈ മാസം 20 നകം 3000 കോടി രുപയാണ് അധികമായി കണ്ടെത്തേണ്ടത്. ഇക്കൊല്ലം പൊതുവിപണിയില്‍ നിന്നും വായ്പയെടുക്കാന്‍ കഴിയുന്നത് 2,500 കോടി രൂപമാത്രമാണ്. ഈ മാസം 20നു മുമ്പ് ക്രിസ്മസിനുള്ള ശമ്പളം പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനായി 3000 കോടി ഖജനാവില്‍ എത്തണം. 1200 1500 കോടിയെങ്കിലും എത്തിയില്ലെങ്കില്‍ ട്രഷറി പൂട്ടുന്ന നിലവരും. അതു മറികടക്കാനുള്ള വഴിയും സര്‍ക്കാര്‍ കണ്ടിട്ടില്ല. അതിനുള്ള ഏകപോംവഴി ഇനി ബാക്കിയുള്ളതില്‍ 1000 കോടിയുടെ കൂടി കടപ്പത്രം പുറപ്പെടുവിക്കുകയായിരിക്കും. ഈ ആഴ്ച തന്നെ അതിനുള്ള നടപടികള്‍ ഉണ്ടാകുകയും ചെയ്യും.
അതിനിടെ സാമ്പത്തികപ്രതിസന്ധി മൂലം സര്‍ക്കാരിന്റെ പദ്ധതികള്‍ അപ്പാടെ പാളുകയാണ്. പദ്ധതികള്‍വെട്ടിച്ചുരുക്കി പ്രവര്‍ത്തനം ഞെരുക്കി പരമാവധി ചെലവ് കുറയ്ക്കാനാണു സര്‍ക്കാരിന്റെ ശ്രമം. പരസ്യമായി പദ്ധതി വെട്ടിക്കുറയ്ക്കില്ല.
ഇതിനു പകരം സമയത്തിനു പദ്ധതികള്‍ പൂര്‍ത്തിയാക്കാതെയും വേണ്ട ഫണ്ടുകള്‍ വിതരണം ചെയ്യാതെയും പദ്ധതി ഞെരുക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അടുത്ത പദ്ധതികളെയും അവതാളത്തിലാക്കും. ഈ വര്‍ഷം 22,762.53 കോടിയുടെ മൊത്തം പദ്ധതികള്‍ക്കാണ് രൂപംനല്‍കിയിട്ടുള്ളത്. ഇതില്‍ 2,762.53 കോടി കേന്ദ്രവിഹിതമാണ്. പദ്ധതിയില്‍ 15,300 കോടി മറ്റു പദ്ധതികള്‍ക്കായും 4,700 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. മൊത്തം പദ്ധതിയില്‍ 32.64 ശതമാനമാണ് ഇതുവരെ നടപ്പായിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തില്‍ 24.5 ശതമാനവും ചെലവായി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 32.84 ശതമാനവും ചെലവായിട്ടുണ്ട്. ആസൂത്രണബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ മുതലാണു പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. അതു സജീവമാകേണ്ടത് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലാണ്. എന്നാല്‍ ഈ മാസങ്ങളില്‍ ലക്ഷ്യം കൈവരിച്ചിട്ടില്ല.
പദ്ധതി ഇത്തരത്തില്‍ ഞെരുക്കി ഇല്ലാതാക്കുന്നത് അടുത്തവര്‍ഷത്തെ പദ്ധതിരൂപീകരണത്തിന് പോലും തടസമാകും. ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ കണക്ക് കാണിച്ചുവേണം അടുത്ത വര്‍ഷത്തെപദ്ധതിക്ക് അംഗീകാരം നേടേണ്ടത്.സാമ്പത്തികപ്രതിസന്ധി മറികടക്കാനായി നികുതികള്‍ വര്‍ധിപ്പിച്ചെങ്കിലും ഗുണമുണ്ടായിട്ടില്ല. ഒക്‌ടോബര്‍ 30 വരെ ആകെയുണ്ടായ നികുതിപിരിവ് 15,540 കോടി രുപ മാത്രമാണ്. നികുതി പിരിവിലുള്ള വര്‍ധന വെറും 12 ശതമാനം. ഇതിനെ വര്‍ധനയായി കാണാനാവില്ലെന്നാണു ധനകാര്യവകുപ്പു പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha