ഇസ്‌ളാമിക് സ്‌റ്റേറ്റിന് പിന്തുണ നല്‍കിയ ബംഗാല്‍ സ്വദേശിയെ ചോദ്യം ചെയ്യാന്‍ കേരള പോലീസ് ബാംഗ്ലൂരുവില്‍
ഇസ്‌ളാമിക് സ്‌റ്റേറ്റിന് പിന്തുണ നല്‍കിക്കൊണ്ട് ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിച്ചതിന് ബാംഗ്ലൂരില്‍ അറസ്റ്റിലായ
ബംഗാള്‍ സ്വദേശി മെഹ്ദി മെഹ്ബൂബ് ബിശ്വാസിന്റെ വിവരങ്ങള്‍ തേടി കേരളാ പൊലീസ് ബാംഗ്ലൂരിലെത്തി. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ബംഗളൂരു ഡി.ജി.പിയുമായി ചര്‍ച്ച നടത്തുക. ഒക്ടോബര്‍ 24ന് നെടുമ്പാശേരിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ബാംഗ്ലൂരില്‍ നിന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേിക്കുന്നുണ്ട്. സന്ദേശം വന്ന സിം കാര്‍ഡ് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു എന്നതാണ് ഇതിന് കാരണം. എന്നാല്‍ സന്ദേശം വന്നത് ബംഗളൂരിവില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗാള്‍ സ്വദേശിയും ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരനുമായ മെഹ്ദിയ്ക്ക് ഭീഷണിയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നത്. മെഹ്ദിയുടെ വിവരങ്ങള്‍ ബംഗളൂരു പൊലീസിനോട് തേടുന്നതോടൊപ്പം അയാളെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുമെന്നാണ് സൂചന.
അതേസമയം ബിശ്വാസിന്റെ ട്വിറ്റര്‍ വലയില്‍ നിരവധി മലയാളികളും കുടുങ്ങിയെന്നാണ് വിവരം. 2011 മുതല്‍ ബാംഗ്‌ളൂരില്‍ ജോലിചെയ്യുന്ന മെഹ്ദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ദേശീയഅന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) ബാംഗ്ലൂര്‍പൊലീസും വിശദമായി പരിശോധിക്കുകയാണ്. വിദേശമലയാളികളടക്കം ട്വിറ്ററില്‍ ഇയാളെ പിന്തുടര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം. എന്‍.ഐ.എയുടെ സൈബര്‍ ഫോറന്‍സിക് യൂണിറ്റും ഐ.ടി വിഭാഗവും ട്വിറ്ററുമായി ചേര്‍ന്നാണ് അന്വേഷണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇരുപതോളം യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നവിവരത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha