ബ്‌ളേഡ് മാഫിയക്കെതിരെ പ്രതികരിക്കുമെന്ന് മാവോയിസ്റ്റ് പത്രം
സംസ്ഥാനത്തെ ബേ്‌ളേഡ് മാഫിയക്കെതിരെ പ്രതികരിക്കുമെന്ന് മാവോയിസ്റ്റ് പത്രം. ബ്‌ളേഡ് മാഫിയയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയിലാണ് ഇക്കാര്യങ്ങള്‍ മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്‌ളേഡ് മാഫിയയെ ഇല്ലാതാക്കുമെന്നും മാവോയിസ്റ്റുകള്‍ പറയുന്നു. പൊലീസും ബ്‌ളേഡ്മാഫിയയും ഒത്തുകളിക്കുകയാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ബുള്ളറ്റിനില്‍ പറയുന്നു.
പൊലീസും ബ്‌ളേഡ് മാഫിയയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നതിന് തെളിവായി വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും കാട്ടുതീയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഉടന്‍ അയാളുടെ വീട്ടില്‍ പരിശോധന നടക്കുമെന്ന് ബ്ലേഡ് പലിശക്കാരനോട് പൊലീസുകാരന്‍ പറഞ്ഞതായി ലഘുലേഖയില്‍ പറയുന്നു. പ്രധാന രേഖകള്‍ മാറ്റണമെന്നും അപ്രധാനമായവ വീട്ടില്‍ സൂക്ഷിക്കാനും പൊലീസുകാരന്‍ നിര്‍ദ്ദേശിച്ചു. തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും പിന്നീട് പരിഹരിക്കാമെന്നും പൊലീസുകാരന്‍ പറഞ്ഞതായി ലഘുലേഖയിലുണ്ട്. സംസ്ഥാനത്തെ കാര്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇടപെടുന്നതിന്റെ തെളിവാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha