യൂഡിഎഫ് യോഗം ഇന്ന് , ബാര്‍വിവാദം കത്തും
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാംഹിംകുഞ്ഞിനെതിരെ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണം, ഗണേശ് മുന്നണി മര്യാദ പാലിച്ചില്ലെന്ന പരാതി എന്നിവയും യോഗം ചര്‍ച്ച ചെയ്യും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയും യോഗം ചേരുന്നുണ്ട്.
കെ.എം.മാണിക്കെതിരായ കോഴ വിവാദം സര്‍ക്കാരിനെയും മുന്നണിയേയും ചെറുതല്ലാത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.
ആരോപണം ഒരു മന്ത്രിക്കെതിരെ മാത്രമല്ല. പൊതുമരാമത്ത് മന്ത്രിയും അദേഹത്തിന്റെ വകുപ്പും അഴിമതിയാരോപണത്തിന്റെ രൂക്ഷത അറിഞ്ഞു കഴിഞ്ഞു. ആരോപണം സ്വന്തം പക്ഷത്തുനിന്നായതിനാല്‍ മൂര്‍ച്ച കൂടും. ആരോപണം ഉന്നയിച്ച കെ.ബി. ഗണേശ് കുമാറിനെതിരെ എന്ത് നടപടി വേണമെന്നതും മുന്നണിയോഗം ചര്‍ച്ചചെയ്യും. മദ്യനയത്തിലെ മാറ്റങ്ങളും ചര്‍ച്ചയാകും. മുന്‍ നിലപാടില്‍ നിന്ന് കെപിസിസസി പ്രസിഡന്റ് വി.എം. സുധീരന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ഇത്തവണ ഘടകകക്ഷികള്‍ അദേഹത്തിനൊപ്പം നില്‍ക്കുമോയെന്നത് സംശയമാണ്.നാളത്തെ യോഗത്തില്‍ രാഷ്ട്രീയപരമായി മാണിയെ സംരക്ഷിക്കുന്ന നിലപാടായിരിക്കും യൂഡിഎഫ് യോഗം കൈക്കൊള്ളുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വിമര്‍ശനും ഉയരാന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha