മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തെ അനുവദിക്കില്ലന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഇളങ്കോവന്‍
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തെ അനുവദിച്ച നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നീക്കം കോണ്‍ഗ്രസ് പല്ലും നഖവുമുപയോഗിച്ച് തടയുമെന്ന് ടി.എന്‍.സി.സി പ്രസിഡന്റ് ഇളങ്കോവന്‍ പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ഡാം പണിയുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വന്യജീവി സംരക്ഷണ മന്ത്രാലയമാണ് കേരളത്തിന് അനുമതി നല്‍കിയത്.
2014 മേയ് 7 ന് സുപ്രീംകോടതി കേരളം പുതിയ ഡാം നിര്‍മ്മിക്കുന്നത് തടഞ്ഞിരുന്നതായും ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പനീര്‍ശെല്‍വം കത്തയച്ചത്.
കേരളം വന്യജീവി സംരക്ഷണ മന്ത്രാലയത്തെ സമീപിച്ചത് തമിഴ്‌നാടിനെ അറിയിക്കാതെയാണ്. സുപ്രീകോടതി വിധി മറച്ചുവച്ചാണ് പഠനത്തിനുള്ള അനുമതി നേടിയെടുത്തത്. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണ്. കേരളത്തിന് ലഭിച്ച അനുമതി കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നീക്കം തടയുന്നതിന് സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ മുഖ്യമന്ത്രിയോട് ഡി.എം.കെ അദ്ധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha