മാവോയിസ്റ്റുകള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
സ്വന്തം ഭീകരമുഖം മറച്ച് വച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളുടെ ആ നീക്കം വിലപ്പോവില്ല.
വെറും പബ്‌ളിസിറ്റിക്ക് വേണ്ടി നടത്തുന്നതാണിതെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ അകാശവാദം കള്ളപ്രചരണം മാത്രമാണ്.
പോലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരും ബ്‌ളേഡ് പലിശക്കാരും തമ്മില്‍ ഒത്തുകളിക്കുന്നതായും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നും മാവോയിസ്റ്റുകള്‍ കാട്ടുതീ എന്ന ബുളറ്റിനിലൂടെ വെളിപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.ഇത്തവണത്തെ പുതുവത്സരം താന്‍ വയനാട്ടില്‍ ആഘോഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha