വാറന്റുമായെത്തിയ പോലീസുകാരന്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ചതായി പരാതി
ഭര്‍ത്താവിന്റെ കേസില്‍ വാറന്റുമായി എത്തിയ പോലീസുകാരന്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനവും ചവിട്ടുമേറ്റ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കല്‍ പുറവയല്‍ സ്വദേശി മഴുകുന്നേല്‍ ശശികുമാറിന്റെ ഭാര്യ ശ്രീജ (34) യെ ആണ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീജ മൂന്നു മാസം ഗര്‍ഭിണിയാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
കോടതിയില്‍ കിടക്കുന്ന ഒരു കേസ്സുമായി ബന്ധപ്പെട്ട് വാറണ്ടുമായി എത്തിയ കേളകം പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനാണ് ശശികുമാറിന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. ബലംപ്രയോഗിച്ച് ഭര്‍ത്താവിനെ കൊണ്ടുപോകാനുള്ള ശ്രമം തടയാനെത്തിയ ശ്രീജയെ പോലീസുകാരന്‍ മര്‍ദ്ദിക്കുകയും വയറ്റത്ത് ചവിട്ടി വീഴ്ത്തുകയുമായിരിരുന്നു.
മര്‍ദ്ദനത്തില്‍ നിലത്തു വീണ ശ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ വീട്ടുകാരാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസുകാരന്റെ അതിക്രമത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കയാണ് ഇവര്‍. നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ശ്രീജ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha