ആദിവാസികള്‍ നടത്തുന്നത് അതിജീവനത്തിനുള്ള പോരാട്ടമെന്ന് മേധ പട്കര്‍
ആദിവാസികള്‍ നടത്തുന്നത് അതിജീവനത്തിനുള്ള പോരാട്ടമാണെന്നു പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. ആദിവാസി ഗ്രാമസഭാ നിയമം, കേരളത്തിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ആദിവാസി ഗോത്ര മഹാസഭ നടത്തിയ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗുജറാത്ത്, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ആദിവാസികള്‍ പ്രതിസന്ധി നേരിടുകയാണ്.
രാജ്യത്തെ ഗവണ്‍മെന്റ് ആദിവാസികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലന്നും മേധ പറഞ്ഞു. രാഷ്ടീയ പാര്‍ട്ടികള്‍ ആദിവാസികളെ ചൂഷണം ചെയ്യുകയാണ്. പഞ്ചായത്ത്‌രാജ്, വനാവകാശ, വനസംരക്ഷണ നിയമങ്ങളൊന്നും ആദിവാസികളുടെ സഹായത്തിന് എത്തിയിട്ടില്ല. വനത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നത് ആദിവാസികളാണ്. അവരില്‍ നിന്നു പ്രകൃതിസംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വനനശീകരണവും ആരംഭിച്ചു. റിയല്‍ എസ്‌റ്റേറ്റ്, ക്വാറി മാഫിയകളും അവരുടെ പങ്കു വഹിച്ചു. മാനുഷികപരിഗണനയോടെയുള്ള രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്നും അവര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ നില്‍പ്പു സമരത്തലും മേധ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha