എന്‍ജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ ആലോചന
എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ച കേരള എന്‍ജിനിയറിങ് അസോസി,ഷേന്‍ പ്രതിനിധികളും സര്‍ക്കാരുമായി നടത്തി. പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി കേരള എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി അറിയുന്നു. യു.ഡി.എഫിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് നടപ്പാക്കും.
എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യം ഇപ്പോഴുണ്ട്. പ്രവേശന പരീക്ഷ നിര്‍ത്തിയാല്‍ ഇത് ഒഴിവാക്കാനാവുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
സീറ്റുകള്‍ വളരെ കുറവും അപേക്ഷകരുടെ എണ്ണം കൂടുതലും ആയിരുന്നപ്പോഴാണ് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി അതല്ല. അതുകൊണ്ടുതന്നെ ഈ സമ്പ്രദായത്തിന് ഇപ്പോള്‍ പ്രസക്തിയുമില്ല. കോളേജുകളിലെല്ലാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യമാണ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
പ്രവേശന പരീക്ഷ ഉപേക്ഷിക്കണമെന്ന് എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ വളരെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. \'കുട്ടികള്‍ക്ക് എന്‍ജിനീയറിങ് കോഴ്‌സുകള്‍ പഠിക്കണമെന്നുണ്ട്. അതിന് ഇഷ്ടംപോലെ കോളേജുകളും സീറ്റുമുണ്ട്. പക്ഷേ, പ്രവേശന പരീക്ഷ കാരണം അതിന് കഴിയുന്നില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ\'യെന്ന് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha