പ്രതിപക്ഷ ബഹളം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ ബഹളം കാരണം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതല്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ കെ.എം.മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ ബാനറുകളും പ്‌ളക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.
ശാന്തരാവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ചോദ്യോത്തരവേള, സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവ റദ്ദാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. ചോദ്യോത്തരവേളയ്ക്ക് മുമ്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇത് നിരാകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിയുന്നതായി ശക്തന്‍ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha