ബാര്‍ ലൈസന്‍സ് പുതുക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
ബാറുകളുടെ ലൈസന്‍സ് പുതുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
വിധി നടപ്പായില്ലെങ്കില്‍ നികുതിവകുപ്പ് സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദേശത്തിനും കോടതി സ്‌റ്റേ അനുവദിച്ചില്ല. ലൈസന്‍സ് പുതുക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയെന്ന നിരീക്ഷണം നിയമപരമാണെന്നും കോടതി വ്യക്തമാക്കി. മദ്യനയം അനുസരിച്ച് ലൈസന്‍സ് പുതുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
പത്ത് ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ഈമാസം 17നകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
അല്ലെങ്കില്‍ നികുതി വകുപ്പ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമാണെന്നും അതില്‍ ഇടപെടേണ്ടതില്ലന്നും ജസ്റ്റിസ് കെടി ശങ്കരന്‍ അദ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 17നകം ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ 19ന് നികുതി സെക്രട്ടറി ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha