എന്റെ ചേട്ടന്‍ അങ്ങനെ പറയില്ല... ശ്രീനിവാസനെ തള്ളിപ്പറഞ്ഞ ഭര്‍ത്താവിനെ ന്യായീകരിച്ച് ഗീതു മോഹന്‍ദാസ്
ശ്രീനിവാസനെ തള്ളിപ്പറഞ്ഞ രാജീവ് രവിയെ ന്യായീകരിച്ച് ഭാര്യയായ ഗീതു മോഹന്‍ദാസ്. ആ വാര്‍ത്തകള്‍ സത്യസന്ധമായതല്ലെന്നു ഗീതു മോഹന്‍ദാസ് പറഞ്ഞു. രാജീവ് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാകാനാണ് സാധ്യതയെന്നും ഗീതു പറഞ്ഞു.
ഒരു മാദ്ധ്യമത്തോട് ഒരു വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ആയി എഴുതുന്നതാണോ മാദ്ധ്യമ ധര്‍മമെന്നും ഗീതു ചോദിച്ചു. ഒരു രാത്രി കൊണ്ടു പ്രശസ്തി നേടാന്‍ മാത്രം ലക്ഷ്യമിടുന്ന ഇത്തരം മാദ്ധ്യമ കളികള്‍ തരംതാഴ്ന്നതാണ്. വ്യക്തികളുടെ ഇമോഷണല്‍ സെന്റിമെന്റ്‌സിനെ ആക്രമിക്കുന്ന രീതിയിലുള്ള ഇത്തരം മാദ്ധ്യമ പ്രവര്‍ത്തികളോട് എതിര്‍പ്പാണെന്നും ഗീതു പറഞ്ഞു.
പ്രശസ്തിക്കു വേണ്ടി മാദ്ധ്യമങ്ങള്‍ എന്തെങ്കിലും എഴുതുമ്പോള്‍ അതിനെതിരെ എടുത്തുചാടി പ്രതികരിക്കുന്നത് പക്വതയില്ലായ്മയാണെന്നും ഗീതു കുറ്റപ്പെടുത്തി. അങ്ങനെ ചെയ്തവര്‍ വസ്തുതകളുടെ ആധികാരികത അന്വേഷിച്ചിട്ടു വേണമായിരുന്നു പ്രതികരിക്കാനെന്നും ഗീതു പറഞ്ഞു.
സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണമെന്നും ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും രാജീവ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ശ്രീനിവാസന്റെ മകനായ വിനീത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha