മദ്യലഹരിയില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി: മൂന്നു പേര്‍ക്കെതിരെ കേസ്
മദ്യലഹരിയില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തിയ വരന്റെ വീട്ടുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ചെമ്പൂര്‍ സ്വദേശിനിയായ വധുവിന് വരന്‍ എത്തിയത് മാരായമുട്ടത്തുനിന്നാണ്. സമാന്തര വാന്‍ ഡ്രൈവറായ വരന്റെ കൂട്ടാളികളായി എത്തിയ സഹ സമാന്തര വാനിലെ ഡ്രൈവര്‍മാര്‍ ആണ് മദ്യലഹരിയില്‍ കൈയാങ്കളി നടത്തിയത്. ആക്രമത്തിനിടെ മണ്ഡപത്തിലെ മേശകളും കസേരകളും തകര്‍ന്നു. മദ്യപാനികളായ ഡ്രൈവര്‍മാര്‍ ഇരുന്ന സ്ഥലത്ത് ഭക്ഷണം വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ആക്രമവിവരം അറിഞ്ഞയുടന്‍ എത്തിയ വെള്ളറട പൊലീസ് വരന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പിടികൂടി. വൈദ്യ പരിശോധനയില്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതിനാല്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തു. മണ്ഡപത്തിനുണ്ടായ നഷ്ടം നല്‍കാനും തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha