ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു
ഭാര്യയുടെ അടിയേറ്റ് ചികിത്സയിലിരുന്ന ഭര്‍ത്താവ് മരിച്ചു. പേരൂര്‍ക്കട ഊന്നാംപാറ ജയ് നഗര്‍ ശാരദാ ഭവനില്‍ അപ്പുക്കുട്ടന്റെ മകനായ 46 കാരനായ അനില്‍കുമാറാണ് മരിച്ചത്.
ശനിയാഴ്ചയാണ് അനില്‍കുമാറിന്് ഭാര്യയുടെ അടിയേറ്റത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ നിലയില്‍ അനിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. തലയിലെ പരിക്ക് ഭാര്യയുടെ അടിയേറ്റ് ഉണ്ടായതാണെന്ന് അനില്‍കുമാര്‍ ഡോക്ടര്‍മാരെ അറിയിക്കുകയും തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഈ വിവരം പേരൂര്‍ക്കട പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, കേസെടുക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്.
ചികിത്സയ്ക്കിടെ അനില്‍കുമാര്‍ മരിച്ചതോടെ മെഡിക്കല്‍ കോളജ് പൊലീസ് പേരൂര്‍ക്കട പൊലീസിന് വിവരം കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha