കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തില്‍ പരമാവധി മുദ്രപത്ര വില ആയിരം രൂപയാക്കി
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ മുദ്രപത്രവില പരമാവധി പരിധി ആയിരം രൂപയാക്കി പുനഃസ്ഥാപിച്ചുകൊണ്ടു കേരള നികുതി ചുമത്തല്‍ ഭേദഗതി ബില്‍ കേരള നിയമസഭ പാസാക്കി. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനായി വിവിധ നികുതികള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഒറ്റ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇഷ്ടദാനം, ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നീ വിഭാഗങ്ങളിലെ കരണങ്ങളിന്മേലുള്ള മുദ്രവിലയുടെ ഉയര്‍ന്ന പരിധി ആയിരം രൂപയെന്നത് എടുത്തുകളഞ്ഞുകൊണ്ടായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിന്റെ ഫലമായി ഈ ഇടപാടുകളില്‍ ഒരു ശതമാനം മുദ്രവില ഒടുക്കേണ്ടി വരുമായിരുന്നു. മുമ്പ് എത്ര ഉയര്‍ന്ന ഇടപാട് നടത്തിയാലും പരമാവധി ആയിരം രൂപ നല്‍കിയാല്‍ മതിയായിരുന്നു.
ഓര്‍ഡിനന്‍സിലൂടെ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നതു വന്‍തോതിലുള്ള പ്രതിഷേധത്തിനിടയാക്കുകയും നിയമസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ ആയിരം രൂപ പരമാവധി എന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ചിരുന്ന ബില്ലില്‍ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല. എന്നാല്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ പരമാവധി തുക ആയിരം എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സഭയില്‍ അവതരിപ്പിക്കുകയായിരുന്നു.
തോട്ടം നികുതിയുടെ ഒഴിവ് രണ്ടുഹെക്ടര്‍ വരെയായി നിശ്ചയിച്ചുകൊണ്ടുള്ള ഭേദഗതിയും ഉള്‍പ്പെടുത്തി. നേരത്തെ രണ്ടു ഹെക്ടര്‍ മുതല്‍ നാലു ഹെക്ടര്‍ വരെയായിരുന്നു ആദ്യസ്ലാബില്‍ പെടുത്തിയിരുന്നത്.
ഭൂനികുതി നിരക്കുവര്‍ധന, ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്നിവയുടെ വില്പന നികുതി വര്‍ധന, മോട്ടോര്‍ വാഹന നികുതി നിരക്കുവര്‍ധന തുടങ്ങി നേരത്തേ പ്രഖ്യാപിച്ച നികുതി വര്‍ധനകള്‍ക്കെല്ലാം ബില്‍ പാസായതിലൂടെ നിയമപ്രാബല്യം ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha