മാവോയിസ്റ്റ് ഭീഷണി: കേരള - തമിഴ്‌നാട് പോലീസിന്റെ സംയുക്തയോഗം കൊല്ലത്ത്
കേരള - തമിഴ്‌നാട് അതിര്‍ത്തി വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായേക്കാമെന്ന നിഗമനത്തില്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പോലീസിന്റെ സംയുക്തയോഗം കൊല്ലത്തു ചേരും.
കൊല്ലം റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍, തിരുനെല്‍വേലി ജില്ലാ പോലീസ് സൂപ്രണ്ട്, ഇരുജില്ലകളിലേയും മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച്, വനം വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത യോഗത്തില്‍ പങ്കെടുക്കും.
ജില്ലയിലും അതിര്‍ത്തി മേഖലയിലും മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് റൂറല്‍ എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വയനാട് വനമേഖലകളില്‍ തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റ് പരിശോധനകള്‍ ശക്തമാക്കിയതോടെ സംഘാംഗങ്ങള്‍ പശ്ചിമഘട്ട മലനിരകളിലേക്ക് ചുവടുമാറാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ ഈ മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ആദിവാസികള്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നവര്‍ക്കും വനാതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്കും ഇവിടങ്ങളിലുള്ള അന്യസംസ്ഥാനകാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha