സുധീരന്‍ തോറ്റു; മദ്യം ജയിച്ചു... സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് കൈയ്യടി നേടിയവരെല്ലാം അവസാനം പിന്മാറി; വീണ്ടും മദ്യം കേരളം ഭരിക്കുന്നു
എന്തോര് പുകിലായിരുന്നു. കേരളം സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക്. എല്ലാ ബാറുകളും പൂട്ടും. ഒരുതുള്ളി മദ്യം കിട്ടില്ല... അവസാനം എല്ലാം ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു.
സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ച് കൈയ്യടി നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മലക്കം മറിഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കും മദ്യനിരോധനത്തില്‍ താത്പര്യം കുറഞ്ഞു. അവസാനം എതിര്‍ക്കുന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാത്രമായി. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗം സുധീരന്റെ എതിര്‍പ്പിനെ കാര്യമായി കണ്ടില്ല.
സുധീരന്റെ വിയോജിപ്പ് തള്ളി മദ്യനയത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ യുഡിഎഫ് നേതൃയോഗം നിശ്ചയിച്ചു. ഇതിനായി മന്ത്രിസഭാ യോഗത്തെ യുഡിഎഫ് ചുമതലപ്പെടുത്തി. മുന്നണിയുടെ അടിസ്ഥാന നയത്തില്‍ ഉറച്ചുനിന്നുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്നു യോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സുധീരന്‍ തന്റെ നിലപാടു പൊട്ടിത്തെറിക്കുന്ന മട്ടില്‍ തന്നെ അവതരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ മറ്റു പ്രതിനിധികളും ഇതര കക്ഷികളും പ്രായോഗികമായ മാറ്റത്തിനു സര്‍ക്കാരിനെ അനുവദിക്കണമെന്നു വാദിച്ചതോടെ എതിര്‍പ്പ് മറികടന്നു മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
ബിയര്‍, വൈന്‍ ലൈസന്‍സ്, ഞായറാഴ്ചകളിലെ മദ്യനിരോധനം, മദ്യവിതരണത്തിന് ഒരു ദിവസത്തെ പെര്‍മിറ്റ് അനുവദിക്കുന്ന പ്രശ്‌നം എന്നീ കാര്യങ്ങളില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും. സുധീരന്‍ ഒരു തരത്തിലുമുള്ള മാറ്റം ആവശ്യമില്ല എന്ന നിലപാടിലായിരുന്നു. എന്നാല്‍ സുധീരന്റെ വിയോജിപ്പ് തള്ളി മദ്യനയത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ യുഡിഎഫ് നേതൃയോഗം നിശ്ചയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha