കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു
മുണ്ടയാട് പൗള്‍ട്രി ഫാമിനു സമീപം ചന്ദ്രോത്ത് പീടികയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് കത്തിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. എളയാവൂര്‍ മണ്ഡലം അറുപതാം ബൂത്ത് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ആര്‍.വി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക കോണ്‍ഗ്രസ് ഓഫീസാണ് കത്തിച്ചത്.
വാതില്‍ തകര്‍ത്ത് അക്രമി സംഘം ഓഫീസിനുള്ളില്‍ തീയിടുകയായിരുന്നു. ടെലിവിഷന്‍, ഫാന്‍, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്.
സംഭവമറിഞ്ഞ് ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്തംഗം പി. മാധവന്‍, ബ്ലോക്ക് പ്രസിഡന്റ് കട്ടേരി നാരായണന്‍, മണ്ഡലം പ്രസിഡന്റ് ഷാജി ചാലിലോത്ത്, മുഹമ്മദ് ഫൈസല്‍, എം.വി.മോഹനന്‍, എ.ശശിധരന്‍, ടി.പ്രദീപന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം പ്രതിഷേധ പ്രകടനവും യോഗവും നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha