പോലീസ് സ്റ്റേഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചത് ഒരു കുടുംബം... വീട്ടമ്മയേയും മക്കളേയും പിടികൂടാന്‍ പോലീസ്
ഒരു കുടംബത്തിന്റെ പ്രതികാരമാണ് പൊലീസ് സ്‌റ്റേഷന്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ എത്തിയത്. മക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മനസിലാക്കിയാണ് പൊലീസിന് പണി കൊടുക്കാന്‍ ആ കുടുംബം തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരിയും അവരുടെ മക്കളും ചേര്‍ന്നാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 2 ന് അര്‍ദ്ധ രാത്രിയിലാണ് മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ ബോംബേറ് നടന്നത്. പാറാവ് നിന്ന പൊലീസുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിവായത്. മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ ബോംബെറിയാന്‍ ഗുണ്ടാസംഘത്തിനെ ഏര്‍പ്പാടാക്കിയതും ഈ കുടുംബമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷന് നേരെ ബോംബ് എറിഞ്ഞ കേസില്‍ അറസ്റ്റിലായ 7 പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനിടയിലാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരിയും അവരുടെ മക്കളും ഉള്‍പ്പെട്ടിട്ടുള്ള കാര്യം പോലീസ് പറഞ്ഞത്. ഇവര്‍ മേപ്പൂക്കട സ്വദേശിനിയാണ്.
മലയിന്‍കീഴ് മേപ്പൂക്കട ചെറുതലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ വി.വിപിന്‍വേണു (ഉണ്ണി 20), മേപ്പൂക്കട കുറ്റിക്കാട് പൂങ്കോട് മേലെ പുത്തന്‍ വീട്ടില്‍ യു.ബിനു (ഊളന്‍ ബിനു 29), മേപ്പൂക്കട തച്ചോട്ടുകുന്ന് തറട്ട ഷിനു ഭവനില്‍ എസ്.ഷിനുമോന്‍( 21), മലയിന്‍കീഴ് അണപ്പാട് കണിയാന്‍വിളാകത്ത് വീട്ടില്‍ എം. വരപ്രസാദ്(20), അണപ്പാട് ഇലവിങ്കല്‍ പഠിപ്പുര വീട്ടില്‍ എ.അനീഷ് (20), മണപ്പുറം കുഴിമം മേലെപുത്തന്‍ വീട്ടില്‍ സി.ശിവപ്രസാദ് (20), കഴക്കൂട്ടം ആറ്റിപ്ര ബീച്ച് റോഡില്‍ തെക്കേമുക്ക് മണക്കാട് വിളാകം വീട്ടില്‍ എസ്.നിസാം (അപ്പാമി 20) എന്നിവരാണ് അറസ്റ്റിലായവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha