ഗണേഷ്‌കുമാര്‍ ബിജെപിയിലേക്ക്?
കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി.ഗണേഷ്‌കുമാര്‍ ബിജെപിയിലേക്കെന്നു സൂചന. ബിജെപി നേതാക്കള്‍ ഗണേഷ്‌കുമാറുമായി രഹസ്യകൂടികാഴ്ച നടത്തി. എന്നാല്‍ ഉടന്‍ അദ്ദേഹം യുഡിഎഫ് വിടില്ല. അടുത്ത തെരഞ്ഞെടുപ്പോടെയായിരിക്കും കേരളത്തെ ഞെട്ടിച്ചു കൊണ്ട് ഗണേഷ്‌കുമാര്‍ ബിജെപിയില്‍ ചേരുക.
ഗണേഷ്‌കുമാര്‍ സിപിഎമ്മില്‍ ചേരുമെന്ന് ശ്രുതിയുണ്ടെങ്കിലും വെള്ളത്തില്‍ കിടന്ന് കൈയും കാലും ഇട്ടടിക്കുന്ന സിപിഎമ്മില്‍ ചേര്‍ന്നിട്ട് കാര്യമില്ലെന്ന് ഗണേഷ് തന്നെ പറയുന്നു. ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും ഗണേശിന്റെ ബിജെപി പ്രവേശത്തോട് യോജിപ്പാണുള്ളത്. ഗണേശിനെ ബിജെപിയിലെത്തിക്കുന്നതില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് നിര്‍ണായക പങ്കുണ്ട്.
എന്‍എസ്എസും ബിജെപിയും തമ്മില്‍ മാനസിക ഐക്യത്തിലായിട്ട് നാളുകളേറെയായി. കേരളം ഭരിക്കുന്നത് ക്രിസ്ത്യന്‍-മുസ്ലീം കൂട്ടായ്മയാണെന്ന പ്രചരണമാണ് ബിജെപിയെ സഹായിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് അനുഭാവികളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
ബിജെപിയുടെ ആശയങ്ങള്‍ക്ക് മുമ്പില്ലാത്തവിധം സ്വീകരിണമാണ് ലഭിക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഹിന്ദു സമുദായത്തില്‍പെട്ടവരെ ബിജെപിയിലേക്ക് വഴി തിരിച്ചു വിട്ടത്. ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന ബിജെപിയുടെ പ്രചാരണം ഏല്‍ക്കേണ്ടിടത്ത് ഏറ്റു എന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കുറഞ്ഞത് പത്തു സീറ്റെങ്കിലും പിടിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ബിജെപി. ഇതിനിടെ ഇടുക്കിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ ബിജെപിയിലെത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ കസ്തൂരിരംഗന്‍ കീറി കീശയിലിടാം എന്ന വാഗ്ദാനമാണ് ബിജെപി സര്‍ക്കാര്‍ നല്‍കുന്നത്.
മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണമെന്ന ഫോര്‍മുലയും കേരളത്തില്‍ ബിജെപി പരീക്ഷിക്കും. കെഎം മാണിയുടെ കേരള കോണ്‍ഗ്രസിനെ ബിജെപി നോട്ടമിട്ടെങ്കിലും പ്രസിഡന്റ് വി. മരുളീധരന്റെ എതിര്‍പ്പ് കാരണം നടക്കാതെ പോയി. മാണി എന്നും ഒപ്പം നില്‍ക്കില്ലെന്നാണ് മുരളിയുടെ കണക്കു കൂട്ടല്‍. ഏതായാലും വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്തനാപുരത്ത് ഗണേശിന് വന്‍ ജനപിന്തുണയാണുള്ളത്. പാര്‍ട്ടി ഏതെന്ന് നോക്കാതെ ജനങ്ങള്‍ ഗണേശിന് വോട്ടു ചെയ്യും. ഇതു കൂടാതെ മികച്ച മന്ത്രിയായിരുന്നു എന്ന ഇമേജും ഗണേശിന് സ്വന്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha