സിപിഎമ്മില്‍ അനാശ്യാസമോ, കളളുകുടിയോ കണ്ടാല്‍ കണ്ണടയ്ക്കുക; ഇല്ലെങ്കില്‍ ഇങ്ങനെ വരും!
സിപിഎം നേതാക്കളുടെ സദാചാരവൈകല്യം ശ്രദ്ധയില്‍ പെട്ടാല്‍ സൂക്ഷിക്കുക. സംഭവം രഹസ്യമാക്കി വയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പാര്‍ട്ടിക്ക് പുറത്താകും. സിപിഎം നേതാവ് പി.ശശിക്കെതിരെ സദാചാരലംഘനം ആരോപിച്ചവര്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാകാതിരിക്കട്ടെ. ശശിയുടെ സദാചാര വിരുദ്ധ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് രണ്ടുപേരാണ്. കര്‍ഷക സംഘം മുന്‍ സംസ്ഥാനപ്രസിഡന്റ് സികെപി പന്മനാഭനും ഡി. വൈ എഫ് ഐ നേതാവ് അജിത് കുമാറും. ഇതില്‍ പത്മനാഭനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ തഴഞ്ഞു. അജിത്തിനെ ഏരിയാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. അതേസമയം പി.ശശി നേതാക്കള്‍ക്ക് പ്രിയങ്കരനായി പാര്‍ട്ടി കേസുകള്‍ നടത്തി വിലസുന്നു.
അജിത്തിനെ നേരത്തെ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കല്യാശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന അജിത്തിനെ ഒഴിവാക്കികൊണ്ടാണ് പാനല്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അജിത്ത് സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. പി.ശശിക്കെതിരെ അജിത്ത് നല്‍കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് അദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തതും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.
സി.കെ.പി പത്മനാഭനെ മാടായി ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ സമ്മേളന പ്രതിനിധിയാക്കിയില്ല. അതിനാല്‍ ഇക്കുറിയും അദ്ദേഹം ജില്ലാകമ്മറ്റിയില്‍ എത്തിയില്ല. കര്‍ഷകസംഘം ഫണ്ട് വിവാദമാണ് സി.കെ.പി പത്മനാഭന്റെ പിടലിയില്‍ പാര്‍ട്ടി ചുമത്തിയ കുറ്റം. ഇതിന്റെ പേരില്‍ മാടായി ഏരിയാകമ്മറ്റിയിലേയ്ക്ക് അദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ സി.കെ.പി പത്മനാഭന്‍ പാര്‍ട്ടിക്കിടയില്‍ നേരത്തെ പാരാതി നല്‍കിയിരുന്നു. സി.കെ.പി പത്മനാഭന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്.
റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് പി.ശശിയാണ്. നേരത്തെ ശിവദാസമേനോന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ശശി അംഗമായിരുന്നു. പിന്നീട് ഇ.കെനായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ആദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറിയായി. പ്രധാനമായ നിരവധി കേസുകള്‍ ഒതുക്കിക്കൊടുക്കുന്നതില്‍ ശശി പ്രധാന പങ്ക് വഹിച്ചെന്ന ആരോപണം ഉയര്‍ന്നത് ഇക്കാലത്താണ്.
ഔദ്യോഗിക നേതൃത്വത്തിലുണ്ടായ ഏറ്റവുമധികം അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ശശി. പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും മന:സാക്ഷി സൂക്ഷിപ്പുകാരനാണെന്നും പറയപ്പെടുന്നു. ശശി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വന്‍വിവാദങ്ങളാണ് ഉണ്ടായത്. അതേസമയം നേതാവെന്ന നിലയില്‍ ശശിക്ക് പാര്‍ട്ടിക്കുളളില്‍ നല്ല മതിപ്പാണ്. ഇന്നും ജില്ലാനേതൃത്വത്തിന് പ്രിയപ്പെട്ടവനാണ് പി.ശശി. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശശിക്ക് വലിയ മതിപ്പാണ് ഉളളത്. പരാതിനല്‍കിയാല്‍ ജോലി പോകുമെന്ന സന്ദേശം കൂടി ഇതിലൂടെ നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha