ചുംബനസമരം സദാചാരവിരുദ്ധവും നാണക്കേടുമെന്നു ഹൈക്കോടതി
സദാചാര പോലീസ് ചമഞ്ഞു രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതു ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ നിരീക്ഷിച്ചു.
കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആക്രമണ കേസില്‍ പ്രതികളായ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹോട്ടലില്‍ അതിക്രമിച്ചുകയറി രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണു പ്രതികള്‍ക്കെതിരേയുള്ള പോലീസ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയേ്ണ്ടതേില്ലെന്നു വ്യക്തമാക്കിയാണു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.പ്രതികള്‍ ഓരോരുത്തരും അരലക്ഷം രൂപ വീതം മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്നു ജാമ്യവ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചു. സദാചാര പോലീസ് ചമഞ്ഞു പ്രതികള്‍ തെമ്മാടികളെപ്പോലെ അഴിഞ്ഞാടുകയായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
സംഭവം സംസ്ഥാനമെമ്പാടും കിസ് ഓഫ് ലൗ എന്ന പേരില്‍ യുവജനങ്ങളുടെ അസാന്മാര്‍ഗിക സമരത്തിനു വഴിയൊരുക്കിയെന്നും കോടതി വിലയിരുത്തി.
ഈ സംഭവമാണു സംസ്ഥാനമൊട്ടാകെ യുവജനങ്ങളുടെ സദാചാരവിരുദ്ധ സമരത്തിന് ഇടയാക്കിയതെന്നും ഇതു നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha