സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും മലയാളികള്‍ക്ക്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളിക്ക്. ആദ്യ നാലു റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളാണ്. തിരുവനന്തപുരം തൈക്കാട് സ്വദേശി ഹരിത വി.കുമാറിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. 20 വര്‍ഷത്തിന് ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി ഒന്നാം റാങ്ക് നേടുന്നത്. കൊച്ചി സ്വദേശി വി.ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും കരസ്ഥമാക്കി.
https://www.facebook.com/Malayalivartha