മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സംയുക്ത ജല പരിശോധന അട്ടിമറിക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സംയുക്ത ജല പരിശോധന അട്ടിമറിക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം. സന്ദര്‍ശക റജിസ്റ്ററിന്റെ പേരില്‍ കഴിഞ്ഞ ദിവസത്തെ പരിശോധന ഉപേക്ഷിച്ചത് ഗൂഡാലോചനയുടെ ഭാഗമെന്നാണ് ആരോപണം. തമിഴ്‌നാടിന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഉപസമിതിയിലെ കേന്ദ്ര ജലകമ്മിഷന്‍ അംഗമാണെന്നാണ് ആക്ഷപം.
ജലനിരപ്പ് 142 അടിയിലെത്തിയതിനു ശേഷം ആദ്യമായി നടത്താന്‍ നിശ്ചയിച്ചിരുന്ന സംയുക്ത ജല പരിശോധനയാണ് കേന്ദ്ര ജലകമ്മിഷന്‍ അംഗവും തമിഴ്‌നാട് ഉദ്യോഗസ്ഥരും പിന്‍മാറിയതോടെ ഉപേക്ഷിച്ചത്. തേക്കടിയില്‍ കേരളം സ്ഥാപിച്ച സന്ദര്‍ശക റജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനാകില്ലെന്ന കാരണത്താലാണ് ഈ പിന്‍മാറ്റം. തേക്കടിയില്‍ എത്തുകപോലും ചെയ്യാതെ കേന്ദ്ര ജലകമ്മിഷന്‍ അംഗം ഹരീഷ് ഗിരീഷ് ഉംബര്‍ജി ഫോണിലൂടെയാണ് വിവരം അറിയിച്ചത്. പരിശോധന തടയാന്‍ തമിഴ്‌നാട് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് ആരോപണം ശക്തമായത്.
വള്ളക്കടവ് വഴി റോഡ് മാര്‍ഗം അണക്കെട്ടിലെത്തിയ കേരള പ്രതിനിധികള്‍ക്കും ഇതോടെ അണക്കെട്ടില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.
അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംയുക്ത ജലപരിശോധനയിലൂടെ കേരളത്തിന്റെ കൈകളിലെത്തുന്നത് തമിഴ്‌നാടിനെ ഏറെ ചൊടിപ്പിച്ചിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നടത്തേണ്ട പരിശോധന മുടക്കുന്നതിനായി തമിഴ്‌നാട് നടത്തിയ ശ്രമങ്ങളില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. അതില്‍ ഒടുവിലത്തേതാണ് സന്ദര്‍ശക രജിസ്റ്റര്‍ വിവാദം. ഇതിനെതിരെ മേല്‍നോട്ടസമിതിക്കും കേന്ദ്ര ജലകമ്മിഷനും കേരളം പരാതി നല്‍കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ബോട്ട് മാര്‍ഗം പോകുന്നവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞ മാസമാണ് കേരളം തേക്കടിയില്‍ സന്ദര്‍ശക റജിസ്റ്റര്‍ സ്ഥാപിച്ചത്. അണക്കെട്ടിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടി പക്ഷേ, തമിഴ്‌നാട് അംഗീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha