സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന്‍ സാക്ഷിയായി വിസ്തരിക്കും
കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയെ വിസ്തരിക്കുക. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി 48 പേരാണ് ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സാക്ഷിപട്ടികയില്‍ ഉള്ളത്.
ആരോപണം ഉന്നയിച്ച എം.എല്‍.എമാരും പ്രതികളെ ഫോണില്‍ വിളിച്ചിട്ടുള്ള എം.പിമാരും എം.എല്‍.എമാരും വിസ്തരിക്കപ്പെടും. 48 പേരുടെ സാക്ഷിപ്പട്ടിക തയ്യാറാക്കിയെങ്കിലും ആരില്‍ നിന്നൊക്കെ തെളിവെടുക്കണമെന്ന വിശദമായ പട്ടിക തയ്യാറായിട്ടില്ല.
ആരോപണ വിധേയരായ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, സരിതയുടെ മാതാവ്, ജയില്‍ അധികൃതര്‍ എന്നിവരും പട്ടികയിലുണ്ട്. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്ന എന്‍.വി രാജുവും സാക്ഷിപട്ടികയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha