എന്റെ ശാപം ജയിംസ് മാത്യൂ എംഎല്‍എയെ പിന്തുടരും….
ഭരണാധികാരികളോട് ഏറ്റുമുട്ടരുതെന്ന പുതിയ പാഠമാണ് കേരളം നമ്മെ പഠിപ്പിക്കുന്നത്. കാരണം ഭരണാധികാരികളോട് ഏറ്റുമുട്ടിയാല്‍ ഒരു പക്ഷേ ജീവന്‍ തന്നെ ഉപേക്ഷിക്കേണ്ടിവരും.
സംഭവം നടന്നത് തളിപ്പറമ്പിലാണ്. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍, എം.എല്‍.എയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്തത്. കാസര്‍ഗോട്ടെ ലോഡ്ജിലാണ് ടാഗോര്‍ വിദ്യനികേതനില്‍ പ്രധാന അധ്യപകന്‍ ആത്മഹത്യചെയ്തത്. ടോഗോര്‍ വിദ്യനികേതനില്‍ പുതിയ കെട്ടിടനിര്‍മ്മാണത്തിന് ജയിംസ് മാത്യൂ എം.എല്‍.എ രണ്ടുകോടി അനുവദിച്ചിരുന്നു.
ഇതില്‍ 20% എംഎല്‍എക്ക് കമ്മീഷന്‍ നല്‍കണമെന്ന് അതേസ്‌ക്കൂളിലെ ഒരധ്യാപകന്‍ പ്രധാന അധ്യാപകനോട് പറഞ്ഞു. ഇത് പ്രധാന അധ്യപകനായ ശശിധരന്‍ സമ്മതിച്ചില്ല. എംഎല്‍എ കമ്മീഷന്‍ വാങ്ങുമെന്ന് സ്വപ്നത്തില്‍പോലും വിശ്വസിക്കാന്‍ ശശിധരന്‍ തയ്യാറാകാത്തതായിരുന്നു കാരണം. സംഭവം ബഹളത്തില്‍ കലാശിച്ചു. പ്രധാന അധ്യാപകനെ കൈക്കൂലി ചോദിച്ച അധ്യാപകന്‍ പിടിച്ചുതളളി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.
ഞായറാഴ്ച ഡോക്ടറെ കാണാനാണെന് വീട്ടിലറിയിച്ച ശേഷം ശശിധരന്‍ കണ്ണൂര്‍ക്ക് പോയി. എന്നാല്‍ കണ്ണൂര്‍ക്കായിരുന്നില്ല യാത്ര. കാസര്‍ഗോട്ട് ചെന്ന് ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യചെയ്തു. ചുഴലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു ശശിധരന്‍ മൂന്നു മാസംമുമ്പാണ് ടാഗോര്‍ വിദ്യാനികേതനില്‍ ചുമതലയേറ്റത്. അത് അദ്ദേഹത്തിന്റെ ജീവിതവസാനത്തിന് കാരണമായി. ഇതിനിടെ എം.എല്‍എയക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
എംഎല്‍എയും സ്‌ക്കൂളിലെ ഒരധ്യാപകനും തന്റെ മരണത്തിന് ഉത്തരവാദിയെന്ന ആത്മഹത്യക്കുറിപ്പിന്‍മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. കാരണം അത്മഹത്യക്കുറിപ്പിന്‍മേല്‍ അന്വേഷണം നടത്താതിരുന്നാല്‍ അത് ചട്ടലംഘനമാകും. സാധാരണം ആത്മഹത്യക്കുറിപ്പുകളെ പോലീസ് കാണുന്നത് മരണമൊഴിയായിട്ടാണ്. അതേസമയം തളിപറമ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് നാഥനില്ലെന്ന ആക്ഷേപവും ശക്തമാണ്.
നേരത്തെ മലബാര്‍സിമന്റ് അഴിമതിയില്‍ മനം നൊന്ത് ഒരച്ഛനും മക്കളും ആത്മഹത്യചെയ്തിരുന്നു. സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യം അന്വേഷണത്തിലാണ്. സംഭവം ആത്മഹത്യതന്നെയാണെന്ന് സിബിഐ കണ്ടെത്തിക്കഴിഞ്ഞു. ഏതായാലും ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഒരു പ്രത്യേക വസ്തുതയിലേക്കാണ്. കഴിയുന്നിടത്തോളം ഭരണാധികാരികളുമായി വഴക്കിനു തുനിയാതിരിക്കുക ഇല്ലെങ്കില്‍ പണികിട്ടും.
അന്വേഷണം എന്തുതന്നെയായാലും ആത്മഹത്യചെയ്ത ശശിധരന്‍ കുറിച്ച രണ്ടുവാചകങ്ങള്‍ കേരളത്തെ പിന്തുടരും. തന്റെയും മക്കളുടെയും കുടുംബത്തിന്റെയും ശാപം എക്കാലവും എംഎല്‍എയെ പിന്തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha