അമിത് ഷാ നാളെ കേരളത്തില്‍
കേരളത്തില്‍ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള രണ്ടാംഘട്ട പദ്ധതിക്കു നാളെ പാലക്കാട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടക്കം കുറിക്കും. വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ അമിത്ഷായുമായി കൂടി കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.
മുന്‍പ് ദേശീയ ജനാധിപത്യസംഖ്യത്തില്‍ ഐഎഫ്ഡിപി എന്നപേരില്‍ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് പി.സി. തോമസ്, പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ എന്നിവരെ ബിജെപി നോട്ടമിടുന്നതായി സൂചനയുണ്ട്. പത്തനാപുരത്ത് ഗണേഷിന് മാത്രമായി 25,000 ലെറെ വോട്ടുകളുണ്ടെന്ന് ബിജെപി കരുതുന്നു. പാര്‍ട്ടിയുടെ മറ്റൊരു 25,000 വോട്ടുകളും ചേര്‍ന്നാല്‍ ബിജെപിക്ക് കേരളത്തില്‍ ഗണേഷിനെ വെച്ച് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
ജയം, നിയമസഭാഗത്വം ഇതില്‍ കുറഞ്ഞൊന്നും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലന്ന് കഴിഞ്ഞതവണ കേരളത്തില്‍ എത്തിയപ്പോള്‍ അമിത് ഷാ പറഞ്ഞിരുന്നു. കേരളത്തിനായി പ്രവര്‍ത്തന രൂപരേഖയുണ്ടാക്കുകയും ചെയ്തു. ഒരോ ജില്ലകളിലും ഓണ്‍ലൈന്‍ അംഗത്വവിതരണം പുരോഗമിക്കുകയാണ്. 7000 ബൂത്തുകളില്‍ നിന്ന് എല്ലാബൂത്തുകളിലേക്കും ഇപ്പോള്‍ സജീവ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മറ്റുചില തന്ത്രങ്ങളും ആവശ്യമാണെന്ന വിലയിരുത്തലാണ് ചെറുപാര്‍ട്ടികളെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha