ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര, മത്സ്യ മേഖലകളെ ഉള്‍പ്പെടുത്തിയേക്കും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര, മത്സ്യ മേഖലകളെ ഉള്‍പ്പെടുത്തുന്നതിനോടു കേന്ദ്രത്തിനു അനുകൂല മനസ്സ്. ഈ മേഖലകളെക്കൂടി ഉള്‍പ്പെടുത്തണമെന്നു യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം തള്ളുകയായിരുന്നു. തൊഴിലുറപ്പു പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജനുവരി ആറിനു ദക്ഷിണ സംസ്ഥാനങ്ങളുടെ സമ്മേളനം തിരുവനന്തപുരത്തു ചേരുമെന്നു ഗ്രാമവികസനമന്ത്രി അറിയിച്ചു.
പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുയോജ്യമായ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തണമെന്നാണു നിലപാട്. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകരമായ \'അസാധാരണ ആശയങ്ങളെയും സ്വാഗതം ചെയ്യും. പദ്ധതിയുടെ ജനകീയതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തില്‍ വച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
തൊഴിലുറപ്പു പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നുവെന്ന ആരോപണം ശക്തിപ്പെട്ടതിനിടെയാണ് കഴിഞ്ഞ മാസം ബീരേന്ദ്ര സിങ്, ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതലയേറ്റത്. എല്ലാ മന്ത്രാലയങ്ങളുടെയും വിഹിതം വെട്ടിക്കുറയ്‌ക്കേണ്ടി വരുന്ന സാമ്പത്തിക സാഹചര്യത്തിലല്ലാതെ ഇങ്ങനെയൊരു നീക്കമുണ്ടാവില്ലെന്നു മന്ത്രി വ്യക്തമാക്കി. പകരം, പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണു ശ്രമം. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാകാവുന്ന \'അസാധാരണ ആശയങ്ങള്‍ക്കു രണ്ട് ഉദാഹരണങ്ങളും ബീരേന്ദ്ര സിങ് നല്‍കി. യുപിയില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു വനിത നടത്തുന്ന അമ്പെയ്ത്ത് പരിശീലന പദ്ധതിയാണ് ഇതിലൊന്ന്. ഈ കേന്ദ്രത്തില്‍ പ്രാഥമിക പാഠങ്ങള്‍ പഠിച്ചവര്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നു.
തന്റെ നാടായ ഹരിയാനയില്‍ റിട്ടയര്‍ ചെയ്ത സൈനികര്‍ നടത്തുന്ന \'ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന ക്യാംപുകളില്‍ പരിശീലനം നേടുന്നവരില്‍ നല്ല പങ്കും സൈന്യത്തിലെത്തുന്നു. രാജ്യത്ത് ഏറ്റവുമധികം സൈനികരുള്ള സംസ്ഥാനമായി ഹരിയാന വളര്‍ന്നതിനു പിന്നില്‍ ഈ പരിശീലന ക്യാംപുകള്‍ക്ക് പ്രധാന പങ്കാണുള്ളത് . ഇത്തരം സംരംഭങ്ങളെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ പഴയ തലമുറയുടെ സംരംഭകത്വത്തെ ആദരിക്കാനും പുതിയ തലമുറയ്ക്കു തൊഴില്‍ നല്‍കാനും കഴിയുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ക്ഷീര, ഫിഷറീസ് മേഖലകള്‍ക്കു പുറമേ \'അസാധാരണ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനുള്ള അവസരം കൂടിയാണ് അടുത്ത മാസം കേരളത്തിനു മുന്നില്‍ തെളിയുക.
https://www.facebook.com/Malayalivartha